IndiaKeralaLatest

കേരള റീൽസിന് മികച്ച നിലവാരത്തിലുള്ള ഉള്ളടക്കം ; ഫേസ്ബുക്ക് ഇന്ത്യ ഡയറക്ടർ

“Manju”

കൊച്ചി: ഇൻസ്റ്റഗ്രാം റീൽസിൽ രാജ്യത്ത് മികച്ച നിലവാരത്തിലുള്ള ഉള്ളടക്കമാണ് കേരളത്തിൽ നിന്നും വരുന്നതെന്ന് ഫേസ്ബുക്ക് ഇന്ത്യാ ഡയറക്ടർ മനീഷ് ചോപ്ര. കൊച്ചിയിലെ മെറ്റാ മീറ്റപ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വൈറൽ ഇൻസ്റ്റഗ്രാം ഉപയോക്താക്കളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്ന മെറ്റാ മീറ്റ്അപ്പ്. കേരളത്തിൽ നിന്ന് മുന്നൂറിലേറെ റീൽ ക്രിയേറ്റേഴ്‌സാണ് മീറ്റാ മീറ്റപ്പിൽ പങ്കെടുക്കുന്നത്.

പതിനായിരം മുതൽ മുപ്പത് ലക്ഷം വരെ ഫോളോവേഴ്‌സ് ഉള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കളെയാണ് മെറ്റമീറ്റപ്പിനായി തിരഞ്ഞെടുത്തത്. കേരളത്തിൽ റീൽസിന് ഇത്രം അംഗീകാരം ലഭിക്കാൻ കാരണം ഉള്ളടക്കത്തിന്റെ നിലവാരത്തിന്റെ മേന്മയാണെന്നാണ് മെറ്റ കണക്ക് കൂട്ടുന്നത്.

ഷെഫ് സുരേഷ് പിള്ളയും, നടിയും അവതാരകയുമായി പേർളി മാണിയും സംഗീത സംവിധായകൻ ജെക്ക്‌സ് ബിജോയും നടൻ ഉണ്ണിമുകുന്ദനും റീൽ ക്രിയേറ്റേഴ്‌സുമായി ചർച്ച നടത്തി.

Related Articles

Back to top button