Uncategorized

ചിങ്ങപ്പുലരിയില്‍ കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: ചിങ്ങപ്പുലരിയില്‍ കേരളീയര്‍ക്ക് മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി മലയാളത്തിലും ഇംഗ്ലീഷിലും പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചിട്ടുണ്ട്. ‘ ചിങ്ങമാസം ആഗതമായ ഈ വേളയില്‍, പ്രത്യേകിച്ച്‌ എന്റെ മലയാളി സഹോദരങ്ങള്‍ക്ക് ആശംസകള്‍ നേരുന്നു.വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നതാണ് സന്ദേശത്തിന്റെ പൂര്‍ണരൂപം.

നരേന്ദ്രമോദി ട്വീറ്റ് ചെയ്ത് കുറച്ചു സമയങ്ങള്‍ക്കുള്ളില്‍ തന്നെ നിരവധി പേരാണ്‌ പ്രധാനമന്ത്രിക്ക് മറുപടി ആശംസകളുമായി എത്തിയത്. ഇതില്‍ ബിജെപി കേരള സംസ്ഥാന ജനറല്‍സെക്രട്ടറി ശോഭാ സുരേന്ദ്രനും ഉള്‍പ്പെടുന്നുണ്ട്. ‘ അങ്ങേയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍’ എന്നാണ് ശോഭാസുരേന്ദ്രന്‍ ട്വീറ്റ് ചെയ്തത്.

Related Articles

Back to top button