IndiaLatest

നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നു : കേന്ദ്ര കൃഷിമന്ത്രി

“Manju”

കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നു; ചൊവ്വാഴ്ചത്തെ  ചര്‍ച്ചയില്‍ പ്രതീക്ഷയെന്ന് കേന - Samakalika Malayalam

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും അനുകൂലിക്കുന്നുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഒന്‍പതാം വട്ടവും ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച വീണ്ടും ചര്‍ച്ച നടത്താനിരിക്കെയാണ് തോമറിന്റെ പരാമര്‍ശം. ഡല്‍ഹി അതിര്‍ത്തിയില്‍ കാര്‍ഷിക പ്രതിഷേധം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞയാഴ്ച സുപ്രീം കോടതി കാര്‍ഷിക നിയമങ്ങള്‍ മരവിപ്പിച്ചിരുന്നു.

രാജ്യത്ത് ഭൂരിഭാഗം കര്‍ഷകരും വിദഗ്ധരും കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്നവരാണ്. സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ല. ജനുവരി 19ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷകര്‍ നിയമത്തിലെ വകുപ്പുകള്‍ ഓരോന്നായി എടുത്ത് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന . ശേഷം നിയമങ്ങള്‍ പിന്‍വലിക്കുക എന്നതൊഴികെയുള്ള അവരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button