KeralaLatestThiruvananthapuram

വീട്ടമ്മ വയല്‍വരമ്പില്‍ മരിച്ച നിലയില്‍

“Manju”

 

കൊല്ലം: കൊട്ടാരക്കരയില്‍ വീട്ടമ്മയെ വയല്‍വരമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുലമണ്‍ ഗോവിന്ദമംഗലം റോഡ് പുലമണ്‍ നഗറില്‍ ജോര്‍ജ്ജിന്റെ ഭാര്യ ഓമനാ ജോര്‍ജ്ജിനെയെ(60) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് ആടിന് തോല്‍ വെട്ടാനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ഈ സമയം ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. സന്ധ്യയോടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോഴാണ് ഓമനയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വയല്‍ വരമ്ബില്‍ മൃതദേഹം കണ്ടെത്തി. ഉയരത്തിലുള്ള റോഡില്‍ നിന്നും കല്ലില്‍ ചവിട്ടി വയലിലേക്ക് ഇറങ്ങുന്നതിനിടയില്‍ കാല്‍വഴുതി വീണതാകാനാണ് സാധ്യതയെന്ന് പൊലിസ് പറഞ്ഞു. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Related Articles

Back to top button