IndiaLatest

കോവാക്സിന് അനുമതി

“Manju”

ഡല്‍ഹി: ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സിനായ കോവാക്സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടന ആറാഴ്ചയ്ക്കകം തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വിറോണ്‍മെന്റ് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കുന്നതിനിടയില്‍ സൗമ്യ സ്വാമിനാഥന്‍ ഇക്കാര്യ അറിയിച്ചത്. നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും നാല് മുതല്‍ ആറ് ആഴ്ചയ്ക്കുളളില്‍ തീരുമാനമെടുക്കുമെന്നും ലോകാരോഗ്യ സംഘടന ചീഫ് സയന്‍റിസ്റ്റ് ഡോ സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു.

നേരത്തെ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങളടക്കം ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയ്ക്ക് കൈമാറിയിരുന്നു. രാജ്യത്ത് കോവാക്സിനെടുത്തിട്ടും അനുമതി ലഭിക്കാത്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്ക് പോകാനാകാത്ത ലക്ഷക്കണക്കിന് പേരാണ് രാജ്യത്തുള്ളത്. ഗര്‍ഭിണികളിലെ കുത്തിവെയ്പ്പിനു കോവാക്സിന് തത്കാലം അനുമതിയില്ല. പന്ത്രണ്ട് മുതല്‍ 18 വയസ് വരെയുള്ള കുട്ടികളിലും ആറ് മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലും നേരത്തെ കൊവാക്‌സീന്‍ പരീക്ഷണം തുടങ്ങിയിരുന്നു.

രണ്ട് മുതല്‍ ആറ് വയസുവരെയുള്ള കുട്ടികളിലെ പരീക്ഷണത്തിനും ഇന്ന് രജിസ്‌ട്രേഷന്‍ തുടങ്ങി.സെപ്റ്റംബറോടെ പരീക്ഷണം പൂര്‍ത്തിയാക്കി അനുമതി നേടാമെന്ന് പ്രതീക്ഷിക്കുന്നതായി എയിംസ് ഡയറക്ടര്‍ റണ്‍ദീപ് ഗുലേറിയ അറിയിച്ചു.

Related Articles

Back to top button