IndiaLatest

ഡല്‍ഹി സം​ഘ​ര്‍​ഷം: 15 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു

“Manju”

ഡൽഹി സം ഘ ർ ഷം: 15 കേ സു ക ൾ ര ജി സ്റ്റ ർ ചെ യ്തു

ശ്രീജ.എസ്

ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനിടെയുണ്ടായ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട്​ 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്​തുവെന്ന്​ ഡല്‍ഹി പൊലീസ്​. സംഘര്‍ഷത്തില്‍ 153 പൊലീസുകാര്‍ക്ക്​ പരിക്കേറ്റുവെന്നും ​അറിയിച്ചു. കര്‍ഷകര്‍ 100​ കോടിയുടെ നഷ്​ടമുണ്ടാക്കിയെന്നും ഡല്‍ഹി പോലീസ് വ്യക്തമാക്കി.

മു​ക​ര്‍​ബ ചൗ​ക്ക്, ഗാ​സി​പു​ര്‍‌, ഐ​ടി​ഒ, സീ​മാ​പു​രി, നം​ഗ്ലോ​യി ടി ​പോ​യി​ന്റ്, തി​ക്രി അ​തി​ര്‍​ത്തി, ചെ​ങ്കോ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ര്‍​ഷ​ത്തി​ലാ​ണ് പോ​ലീ​സു​കാ​ര്‍​ക്ക് പ​രി​ക്കേ​റ്റ​ത്. പോ​ലീ​സ് നി​ശ്ച​യി​ച്ച പാ​ത​ക​ളി​ല്‍​നി​ന്ന് വ്യ​തി​ച​ലി​ച്ച്‌ ന​ട​ത്തി​യ ട്രാ​ക്ട​ര്‍ റാ​ലി​യി​ലാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. രാ​വി​ലെ 8.30 ന് ​സി​ങ്കു അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ടി​ച്ച ഏ​ഴാ​യി​ര​ത്തോ​ളം ട്രാ​ക്ട​റു​ക​ള്‍ സെ​ന്‍​ട്ര​ല്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് റാ​ലി ആ​രം​ഭി​ച്ചു. പോ​ലീ​സ് നി​ര്‍​ദേ​ശം മ​റി​ക​ട​ന്നാ​ണ് ഇ​വ​ര്‍ റാ​ലി ന​ട​ത്തി​യ​ത്.

മു​കാ​ര്‍​ബ ചൗ​ക്കി​നും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ന​ഗ​റി​നും ഇ​ടി​യി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന നി​ര​വ​ധി ബാ​രി​ക്കേ​ഡു​ക​ള്‍ മ​റി​ക​ട​ന്നാ​ണ് ഇ​വ​രു​ടെ ട്രാ​ക്ട​ര്‍ റാ​ലി മു​ന്നോ​ട്ടു​പോ​യ​ത് ഇ​വ​രു​ടെ കൈ​യി​ല്‍ വാ​ളു​ള്‍​പ്പെ​ടെ മാ​ര​കാ​യു​ധ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. അതേസമയം, കര്‍ഷക സമരത്തെ തുടര്‍ന്ന്​ ഏര്‍പ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാല്‍കില, ജുമ മസ്​ജിദ്​ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്​റ്റേഷനുകള്‍ ഇന്നും അടഞ്ഞു കിടക്കും. മൊബൈല്‍ ഇന്‍റര്‍നെറ്റ്​ സേവനവും തടസപ്പെടും​. സിംഘു, തിക്രി, ഗാസിപൂര്‍, മുകാബ്ര ചൗക്​ എന്നിവിടങ്ങളിലെ ഇന്‍റര്‍നെറ്റ്​ സേവനമാണ്​ തടസപ്പെടുക​.

Related Articles

Back to top button