India

ഡൽഹി പ്രതിഷേധം: വിദേശ ഗൂഢാലോചനയ്ക്ക് കൂടുതൽ തെളിവുകൾ; ലീക്കായ ടൂൾകിറ്റ് തയ്യാറാക്കിയത് ഖാലിസ്താൻ അനുകൂലി

“Manju”

ലീക്കായ ടൂൾകിറ്റ് തയ്യാറാക്കിയത് ഖാലിസ്താൻ അനുകൂലി

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ മറവിൽ ഇന്ത്യയോട് യുദ്ധം പ്രഖ്യാപിച്ച് ഖാലിസ്താൻ ഗ്രൂപ്പുകൾ. ഡൽഹി പ്രതിഷേധത്തിന്റെ പിന്നിൽ വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്താൻ അനുകൂല സംഘടനകളാണെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവന്നു. പ്രതിഷേധത്തിന് പരസ്യപിന്തുണ പ്രഖ്യാപിച്ച സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് ട്വിറ്ററിലൂടെ അബദ്ധത്തിൽ പുറത്തുവിട്ട ടൂൾകിറ്റ് തയ്യാറാക്കി നൽകിയവരുടെ വിവരങ്ങളാണ് പുറത്തുവന്നത്. വാൻകൂവർ ആസ്ഥാനമായുളള ഖാലിസ്താൻ അനുകൂല സംഘമായ പൊയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷൻ സ്ഥാപകൻ മോ ധാലിവാളാണ് ടൂൾകിറ്റ് തയ്യാറാക്കി നൽകിയത്. കാർഷിക നിയമങ്ങൾ ഇന്ത്യൻ സർക്കാർ പിൻവലിച്ചാലും പ്രതിഷേധം അവസാനിക്കില്ലെന്ന് ധാലിവാൾ പ്രഖ്യാപിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഡൽഹിയിൽ അടക്കം നടക്കുന്ന പ്രതിഷേധങ്ങളിൽ ഖാലിസ്താന്റെ അജൻഡ വ്യക്തമാക്കുന്നതാണ് ധാലിവാളിന്റെ വാക്കുകൾ. അനുയായികൾക്കൊപ്പം നടത്തുന്ന പ്രതിഷേധ പരിപാടിയെ ധാലിവാൾ അഭിസംബോധന ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നത്. സിഖ്‌സ് ഫോർ ജസ്റ്റീസിന് പിന്നാലെയാണ് ഇപ്പോൾ പൊയറ്റിക് ജസ്റ്റീസ് ഫൗണ്ടേഷന്റെയും പ്രതിഷേധത്തിലെ പങ്ക് വ്യക്തമായിരിക്കുന്നത്. ഖാലിസ്താൻ അനുകൂല ഗ്രൂപ്പുകളാണ് രണ്ടും.

രാജ്യത്തിനെതിരേ നടപ്പാക്കുന്നത് കൃത്യമായ ഖാലിസ്താൻ അജൻഡയാണെന്ന് ധാലിവാൾ വീഡിയോയിൽ വ്യക്തമായി പറയുന്നു. ഇന്ത്യൻ സർക്കാർ കാർഷിക നിയമങ്ങൾ നാളെ പിൻവലിച്ചാലും അത് അന്തിമവിജയമാകില്ല. പ്രതിഷേധങ്ങൾ ഇവിടെ അവസാനിക്കില്ലെന്നും മറ്റൊരു പോരാട്ടത്തിന്റെ തുടക്കമാകും അതെന്നും ധാലിവാൾ പറയുന്നു. നിയമം പിൻവലിക്കുന്നതോടെ പ്രതിഷേധം അവസാനിക്കുമെന്ന് പറയുന്നവർ ഈ പ്രസ്ഥാനത്തിന്റെ ഊർജ്ജം വലിച്ചെടുക്കാനാണ് നോക്കുന്നത്. പഞ്ചാബിൽ നിന്ന് വിഘടിച്ചു വന്നവരാണെന്നും ഖാലിസ്താനിൽ നിന്നും വിഘടിച്ചു വന്നവരാണെന്നും അവർ നിങ്ങളോട് പറഞ്ഞേക്കാം പക്ഷെ അങ്ങനെയല്ലെന്നും നിങ്ങൾ അതിന്റെ ഭാഗമാണെന്നും ധാലിവാൾ അനുയായികളോട് പറയുന്നു. ഡൽഹിയിൽ പ്രതിഷേധക്കാർ വ്യാപക അക്രമം നടത്തിയ ജനുവരി 26 ന് ഇന്ത്യൻ കോൺസുലേറ്റിന് പുറത്ത് നടന്ന പ്രതിഷേധത്തിനിടെയാണ് ധാലിവാളിന്റെ വാക്കുകളെന്നാണ് വിവരം.

ഡൽഹി പ്രതിഷേധത്തെ പിന്തുണച്ച് രാജ്യത്തിന് അകത്തും പുറത്തും നടത്തേണ്ട പ്രതിഷേധ പരിപാടികളുടെ രൂപരേഖയായിരുന്നു ടൂൾകിറ്റായി ഗ്രെറ്റ തുൻബർഗ് ട്വിറ്ററിൽ അപ് ലോഡ് ചെയ്തത്. പ്രതിഷേധം നടത്തേണ്ട വിവിധ മാർഗങ്ങളെക്കുറിച്ച് വിശദമാക്കുന്നതായിരുന്നു ടൂൾ കിറ്റ്. ഗ്രെറ്റയെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചുകൊണ്ട് നൽകിയ ടൂൾ കിറ്റ് അവർ അബദ്ധത്തിൽ ട്വിറ്ററിൽ അപ് ലോഡ് ചെയ്യുകയായിരുന്നു.

Related Articles

Back to top button