IndiaLatest

ഐ പി എല്‍ താരലേലത്തിന് ശ്രീശാന്ത് 75 ലക്ഷം

“Manju”

Image result for ഐ പി എല്‍ താരലേലത്തില്‍ ശ്രീശാന്ത് 75 ലക്ഷം

ശ്രീജ.എസ്

ചെന്നൈ: ഐ പി എല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത് മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. ഏഴ് വര്‍ഷത്തിന് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തുന്ന ശീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയാണ്. 1097 താരങ്ങളാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 814 പേര്‍ ഇന്ത്യന്‍ താരങ്ങളാണ്.

ഫെബ്രുവരി 18ന് ചെന്നൈയില്‍വച്ചാണ് ലേലം നടക്കുക. ബി സി സി ഐ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നവരാണ് ലേലത്തിനുണ്ടാവുക. 61 പേര്‍ താരലേലം വഴി ടീമിലെത്തുമെന്ന് ഐപിഎല്‍ അറിയിച്ചു. ഇവരില്‍ 22 പേര്‍ വിദേശ താരങ്ങളായിരിക്കും.

കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ലേലത്തിന് ഏറ്റവും കൂടുതല്‍ തുകയുമായി ലേലത്തിനെത്തുന്നത്. 53.2 കോടി രൂപയുമായിട്ടാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് എത്തുന്നത്. ഹര്‍ഭജന്‍ സിംഗ്, ഗ്ലെന്‍ മാക്സ്‌വെല്‍, കേദാര്‍ ജാദവ്, സ്റ്റീവ് സ്മിത്ത്, ഷാക്കിബ് അല്‍ ഹസന്‍ എന്നിവരുള്‍പ്പടെ പതിനൊന്ന് പേരാണ് ലേലത്തിന് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി നല്‍കിയിരിക്കുന്നത്.

Related Articles

Back to top button