KeralaKollamLatest

യുവാവിനെയും അമ്മയെയും മര്‍ദ്ദിച്ച പ്രതി പിടിയില്‍

“Manju”

അഞ്ചാലുംമൂട് ; യുവാവിനെയും അമ്മയെയും വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും കൈ അടിച്ചൊടിക്കുകയും ചെയ്ത കേസില്‍ യുവാവ് പോലീസ് പിടിയിലായിരിക്കുന്നു. തൃക്കടവൂര്‍ കുരീപ്പുഴ ചിറക്കരോട്ട് വീട്ടില്‍ ആന്‍സലിനെയാണ് (26) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് രണ്ട് ദിവസം മുന്‍പ് കുരീപ്പുഴ തെക്കേവിള കിഴക്കതില്‍ ഹെന്‍ട്രിയുടെ ഭാര്യ ഗീതയുടെ കൈ അടിച്ചൊടിക്കുകയും മകന്‍ ജോസഫിനെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കേസിലെ മറ്റൊരു പ്രതി വിഷ്ണു ഒളിവിലാണ്. കുരീപ്പുഴയില്‍ മറ്റൊരു വീട്ടിലും ആന്‍സലും വിഷ്ണുവും ചേര്‍‌ന്ന് സമാന രീതിയില്‍ നടത്തിയ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു. എന്നാല്‍ അതേസമയം അവര്‍ പ്രതികളെ ഭയന്ന് പൊലീസിന് മൊഴി നല്‍കിയിട്ടില്ല. ആന്‍സലിനെതിരെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനില്‍ മാത്രം 15 കേസുണ്ട്. സിഐ അനില്‍കുമാര്‍, എഎസ്‌ഐ ബാബുക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button