Kerala

ലോക സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

“Manju”

Image result for ലോക സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ശ്രീജ.എസ്

തിരുവനന്തപുരം: ഫെബ്രുവരി 10ന് നടക്കുന്ന ലോക സുസ്ഥിര വികസന ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം. പൊതു ഭാവി പുനര്‍നിര്‍വചിക്കുക എല്ലാവര്‍ക്കും സുരക്ഷിതവും ഭദ്രവുമായ അന്തരീക്ഷം എന്നതാണ് ഇത്തവണത്തെ ഉച്ചകോടിയുടെ വിഷയം.

ഗയാനയിലെ പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഫാന്‍ അലി, പപ്പുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മറാപെ, മാലദ്വീപ് പീപ്പിള്‍സ് മജ്‌സില്‍സ് സ്പീക്കര്‍ മുഹമ്മദ് നഷീദ്, ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 10 മുതല്‍ 12 വരെ ഓണ്‍ലൈനായാണ് പരിപാടി നടക്കുക.

എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിലാണ് സുസ്ഥിര വികസന ഉച്ചകോടി നടക്കുന്നത്. ഫെബ്രുവരി 12 വരെയാണ് ഉച്ചകോടി. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ ലോകരാജ്യങ്ങളെയും ബിസിനസ്സ് നേതാക്കളെയും അക്കാദമിക് വിദഗ്ധരെയും ശാസ്ത്രജ്ഞരെയും യുവാക്കളെയും ഉച്ചകോടിയില്‍ ഒരുമിച്ച്‌ കൊണ്ടുവരും. ഊര്‍ജ്ജവും വ്യവസായ പരിവര്‍ത്തനവും, പ്രകൃതിദത്ത പരിഹാരങ്ങള്‍, കാലാവസ്ഥാ ധനകാര്യം, ശുദ്ധമായ സമുദ്രങ്ങള്‍, വായു മലിനീകരണം എന്നീ വിഷയങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യും.

Related Articles

Back to top button