KeralaLatest

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ശിവശങ്കർ ഐ.എ.എസിനെ മാറ്റി..

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് എം.ശിവശങ്കർ ഐ.എ.എസിനെ മാറ്റി. പകരം മിർ മുഹമ്മദ് ഐ.എ.എസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നൽകി. ഐ.ടി സെക്രട്ടറി സ്ഥാനത്ത് എം.ശിവശങ്കർ തുടരും.

സ്വർണ്ണക്കടത്ത് കേസിൽ പ്രതിയാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടിയെന്നാണ് ആരോപണം. ഇന്നലെ സ്വർണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷിനെ ഐ ടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. കേസ് വന്‍ വിവാദമായതോടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ശിവശങ്കറിനെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദമേറുകയായിരുന്നു.

Related Articles

Back to top button