IndiaLatest

കര്‍ഷക സമരം ശക്തമാക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്തമാക്കാന്‍ തീരുമാനിച്ച്‌ കര്‍ഷക സംഘടനകള്‍. റോഡ് ഉപരോധത്തിന് പിന്നാലെയാണ് സമര പരിപാടികള്‍ ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഹ്വാനം. അതേസമയം പ്രധാനമന്ത്രിയുടെ സമരജീവി പ്രയോഗത്തിനെതിരെ കടുത്ത വിമര്‍ശനമാണ് കര്‍ഷക സംഘടനകള്‍ ഉയര്‍ത്തുന്നത്.

ഞായറാഴ്ച പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദാരഞ്ജലികള്‍ അര്‍പ്പിക്കും. ഇതിന്റെ ഭാഗമായി സരഭൂമികളിലും പ്രതിഷേധ സ്ഥലങ്ങളിലും മെഴുകു തിരികള്‍ തെളിയിക്കും. അടുത്ത വ്യാഴാഴ്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയിലിന് ആഹ്വാനം ചെയ്തു. ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകുന്നേരം നാല് വരെയാണ് സമരം. അതേസമയം സിഘുവില്‍ നിന്ന് ഹരിയാന പോലീസ് അറസ്റ്റ് ചെയ്ത ദളിത് പൗരാവാകാശ പ്രവര്‍ത്തക നോദ്ദീപ് കൗറിന്റെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിക്കും.

വധശ്രമം അടക്കമുള്ള കുറ്റങ്ങളാണ് നോദ്ദീപ് കൗറിന്റെ മേല്‍ ചുമത്തിയത്. നോദ്ദീപ് പോലീസ് കസ്റ്റഡിയില്‍ ക്രൂര അതിക്രമം നേരിട്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ നോദ്ദീപ് കൗറിന്റെ കുടുംബത്തിന്റെ ആരേപണം ഹരിയാന പോലീസ് നിഷേധിച്ചരുന്നു. അകെസമയം ട്രക്ടര്‍ റാലിക്കിടെ മരണപ്പെട്ട നവറീത് കൗറിന്റെ മരണത്തില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.

Related Articles

Back to top button