IndiaKeralaLatest

പൗരത്വ പ്രക്ഷോഭം: ഗൊഗോയിക്ക്​ ജാമ്യം നിഷേധിച്ചു

“Manju”

ന്യൂഡല്‍ഹി: അസമില്‍ പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രക്ഷോഭത്തില്‍ പ​ങ്കെടുത്തതിന്​ ജയിലിലായ ആക്​ടിവിസ്​റ്റ്​ അഖില്‍ ഗൊഗോയിക്ക്​ സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്​റ്റിസുമാരായ എന്‍.വി. രമണ, സൂര്യകാന്ത്​, അനിരുദ്ധ ബോസ്​ എന്നിവരടങ്ങിയ ബെഞ്ചാണ്​ ജാമ്യം നിഷേധിച്ചത്​.
വിചാരണ തുടങ്ങുമ്പോള്‍ സുപ്രീംകോടതിയെ സമീപിക്കാമെന്ന്​ ഗൊഗോയിയുടെ അഭിഭാഷകനോട്​ കോടതി വ്യക്​തമാക്കി. പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ നടന്ന അക്രമ സംഭവങ്ങളില്‍ എന്‍.ഐ.എ അന്വേഷണം നേരിടുന്ന അദ്ദേഹത്തിന്​ നേരത്തെ ​ഗുവാഹതി ഹൈകോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്​താണ്​ സുപ്രീംകോടതിയെ സമീപിച്ചത്​.
ഡിസംബര്‍ 12നാണ്​ അഖില്‍ ഗൊഗോയിയെ അറസ്​റ്റ്​ ചെയ്​തത്​. ഗുവാഹതി ജയിലിലാണ് ഗൊഗോയി കഴിയുന്നത്.

Related Articles

Back to top button