IndiaLatest

കൊവിഡ് കാലത്ത് പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസാക്കുന്നു, ട്രെയിന്‍ നിരക്കുകള്‍ വര്‍ദ്ധിച്ചേക്കും

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: കൊവിഡ് കാല യാത്രയ്ക്കായി പാസഞ്ചര്‍ ട്രെയിനുകള്‍ എക്സ്പ്രസ് ആക്കി മാറ്റാന്‍ റെയില്‍വേ ഒരുങ്ങുന്നു. 200 കിലോമീറ്ററുകളിലധികം ഓടുന്ന ട്രെയിനുകളാണ് എക്സ്പ്രസ് ആക്കുന്നത്. പാസഞ്ചര്‍, മെമു, ഡെമു എന്നിവയാണിവ. രാജ്യത്തെ അഞ്ഞൂറിലധികം ട്രെയിനുകളാണ് ഇത്തരത്തില്‍ എക്സ്പ്രസാക്കി മാറ്റുന്നത്. ഇതോടെ ട്രെയിന്‍ നിരക്കുകള്‍ വര്‍ദ്ധിക്കാനും സ്റ്റോപ്പുകളുടെ എണ്ണം കുറയുവാനുമിടയുണ്ട്.
ദക്ഷിണ റെയില്‍വേയിലെ 34 ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതില്‍ കേരളത്തിലെ 10 ട്രെയിനുകളുമുണ്ട്. . മംഗളൂരു -കോയമ്പത്തൂര്‍, മധുര -പുനലൂര്‍, പാലക്കാട്- തിരുച്ചെന്തൂര്‍, തൃശൂര്‍,-കണ്ണൂര്‍, മംഗളൂരു -കോഴിക്കോട്, നിലബൂര്‍-കോട്ടയം, നാഗര്‍കോവില്‍ -കോട്ടയം, കോയമ്ബത്തൂര്‍- കണ്ണൂര്‍, ഗുരുവായൂര്‍ -പുനലൂര്‍, പാലക്കാട് ടൗണ്‍ -തിരുച്ചിറപ്പളളി ട്രെയിനുകളാണ് എക്സ്പ്രസാക്കുന്നത്. ഇതില്‍ രണ്ട് ട്രെയിനുകള്‍ നേരത്തെ എക്സ്പ്രസാക്കി മാറ്റിയിരുന്നു.

Related Articles

Back to top button