IndiaLatest

ലോകത്തിന് മുന്നില്‍ ഇന്ത്യ മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ വിജയിച്ചു : പ്രധാനമന്ത്രി

“Manju”

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇക്കൊല്ലത്തെ ബജറ്റിന് ലഭിച്ച പോസിറ്റീവ് പ്രതികരണങ്ങള്‍ രാജ്യത്തിന്റെ മനോഭാവത്തെയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നീതി ആയോഗിന്റെ ആറാമത് ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അതിവേഗം പുരോഗമിക്കണമെന്നും സമയം പാഴാക്കാനുമില്ലെന്ന തീരുമാനം രാജ്യം കൈക്കൊണ്ടു കഴിഞ്ഞു. രാജ്യത്തിന്റെ മനോഭാവം ചിട്ടപ്പെടുത്തുന്നതില്‍ യുവാക്കള്‍ നിര്‍ണായക പങ്കു വഹിക്കുന്നുണ്ട്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതെ സമയം കോവിഡ് പ്രതിരോധത്തിലും വികസനത്തിലും കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും യോജിച്ച്‌ പ്രവര്‍ത്തിച്ചെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് നമ്മള്‍ കണ്ടതാണ്, എങ്ങനെയാണ് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ച്‌ പ്രവര്‍ത്തിച്ചതെന്ന്. രാജ്യം വിജയിക്കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യക്ക് മികച്ച പ്രതിച്ഛായ സൃഷ്ടിക്കുന്നതിലും വിജയിക്കുകയും ചെയ്തു- പ്രധാനമന്ത്രി വിശദീകരിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സഹകരണമാണ് ഇന്ത്യയുടെ വികസനത്തിന് അടിസ്ഥാനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button