InternationalLatest

ചൈനയുമായി പത്താം കമാൻഡർ തല ചർച്ച ഫലപ്രദം

“Manju”

ന്യൂഡൽഹി: ഇന്ത്യ-ചൈന കമാൻഡർ തല ചർച്ച ഫലപ്രദമെന്ന് കേന്ദ്രപ്രതി രോധവകുപ്പ്. പത്താം വട്ട ചർച്ച സംബന്ധിച്ച ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പ്രതിരോധ മന്ത്രാലയം തൃപ്തി രേഖപ്പെടുത്തിയത്. ഇന്നലെയാണ് പത്താം വട്ട കമാൻഡർ തല ചർച്ചകൾ നടന്നത്.

അതിർത്തിയിൽ നിരവധി ചർച്ചകൾക്കൊടുവിൽ കഴിഞ്ഞയാഴ്ച മുതലാണ് ഇരുരാജ്യങ്ങളുടേയും സൈനിക തല പിന്മാറ്റം ആരംഭിച്ചത്. നിശ്ചയിച്ചപോലെ തന്നെ സൈനികരുടെ പിന്മാറ്റം നടക്കുന്നതിന്റെ സന്തോഷവും പ്രതിരോധ വകുപ്പ് എടുത്തുപറഞ്ഞു. ലഡാക്കിലെ വിവിധ വിഷയങ്ങളിലൊന്നായ സൈനിക പിന്മാറ്റമാണ് തുടരുന്നത്. ഇത് അതിർത്തിയിലെ  മറ്റ് വിഷയങ്ങളുടെ കാര്യത്തിലും ധാരണയിലെത്താൻ ഗുണകരമാകുമെന്നും പ്രതിരോധ വകുപ്പ് അറിയിച്ചു.

ഇരുരാജ്യങ്ങളുടേയും ഭരണാധികാരികൾ തമ്മിലുണ്ടാക്കിയ അനുരഞ്ജന നയങ്ങളെ മാനിക്കാൻ സൈനികർക്കും ബാദ്ധ്യതയുണ്ടെന്ന കാര്യം പരസ്പരം ബോദ്ധ്യപ്പെട്ടെന്നും പ്രതിരോധ വകുപ്പറിയിച്ചു. അതിർത്തിയിൽ സമാധാനവും സുതാര്യതയും നിലനിർത്താൻ ഭാവിയിലും സംയുക്ത ശ്രമം ഉണ്ടാകുമെന്നും പ്രതിരോധവകുപ്പ് പറഞ്ഞു.

Related Articles

Back to top button