IndiaLatest

ആരോഗ്യ പ്രശ്നങ്ങളാല്‍ രാഷ്ട്രീയത്തിലേക്കില്ല; രജനികാന്ത്

“Manju”

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാഷ്ട്രീയ പ്രവേശത്തില്‍ നിന്നും പിന്മാറുന്നെന്ന് വീണ്ടും വ്യക്തമാക്കി തമിഴ് സൂപ്പര്‍താരം രജനീകാന്ത്. ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും താരം പിന്മാറു. ഏറെ നിരാശയോടെയാണ് തീരുമാനം അറിയിക്കുന്നതെന്ന് താരം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. ഇത് രണ്ടാം തവണയാണ് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ രാഷ്ട്രീയ നീക്കത്തില്‍ നിന്നും രജനീകാന്ത് പിന്മാറുന്നത്. ഈ മാസം ആദ്യമായിരുന്നു താന്‍ 2021 ആദ്യം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ പോകുകയാണെന്ന് രജനീകാന്ത് പ്രഖ്യാപനം നടത്തിയത്

‘‘രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറുന്ന വിവരം വ്യസനത്തോടെ അറിയിക്കുന്നു. രാഷ്ട്രീയത്തില്‍ പ്രവേശിക്കാതെയുള്ള മാര്‍ഗ്ഗങ്ങളിലൂടെ ജനസേവനം തുടര്‍ന്നും ഉണ്ടാകും.’’ കത്തില്‍ അദ്ദേഹം കുറിച്ചു. അനാരോഗ്യമാണ് താരത്തിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് വിവരം. അപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന താരം ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് തിരുമാനം പുറത്തുവിട്ടത്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന നിലയിലായിരുന്ന അദ്ദേഹം രണ്ടു ദിവസം കൂടി നിരീക്ഷണത്തിലാണ്. രക്തസമ്മര്‍ദ്ദം ഉയര്‍ന്ന് തളര്‍ന്നു വീണതിനെ തുടര്‍ന്ന് ഡിസംബര്‍ 25 നായിരുന്നു രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ക്ക് കീഴില്‍ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം.

Related Articles

Back to top button