IndiaLatest

റിലയന്‍സ് ജിയോയും വണ്‍പ്ലസ് ഇന്ത്യയും ഒരുമിക്കുന്നു

“Manju”

കൊച്ചി:  5ജി സാങ്കേതിക വിദ്യാ നവീകരണത്തിനായി  റിലയന്‍സ് ജിയോയും വണ്‍പ്ലസും തമ്മില്‍ പങ്കാളിത്തം പ്രഖ്യാപിച്ചു. വണ്‍പ്ലസിനും ജിയോ ട്രൂ 5ജി ഉപയോക്താക്കള്‍ക്കും കൂടുതല്‍ മികച്ച നെറ്റ് വര്‍ക്ക് അനുഭവം നല്‍കാനാണ് ഇരുകമ്പനികളും ലക്ഷ്യമിടുന്നത്. സാങ്കേതിക നവീകരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി രണ്ട് ബ്രാന്‍ഡുകളും അത്യാധുനിക 5ജി ഇന്നോവേഷന്‍ ലാബ് നിര്‍മിക്കുമെന്നും  പ്രഖ്യാപിച്ചു.

ജിയോയുമായുള്ള പങ്കാളിത്തം കണക്ടിവിറ്റിയുടെ ഭാവിയിലേക്കുള്ള ഒരു ധീരമായ ചുവടുവെപ്പാണെന്നും ജിയോയും വണ്‍പ്ലസ് ഇന്ത്യയും ചേര്‍ന്ന് രാജ്യത്തെ 5ജി മേഖല പുനര്‍നിര്‍വചിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത സാധ്യതളിലേക്കുള്ള ദിശ നല്‍കുന്നുവെന്നും വണ്‍പ്ലസ് വക്താവ് പറഞ്ഞു.

‘ഇന്ത്യയിലെ ഏറ്റവും മികച്ച 5ജി നെറ്റ് വര്‍ക്കാണ് ജിയോ ട്രൂ 5 ജി. ഇന്ന്, ജിയോ രാജ്യം മുഴുവന്‍ കവറേജ് നല്‍കുന്നു. ഇന്ത്യയിലെ മൊത്തം 5ജി വിന്യാസത്തിന്റെ 85% ജിയോയുടേതാണ്. ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് 5ജി അനുഭവങ്ങള്‍ പരിചയപ്പെടുത്താനുള്ള സമയമാണിത്. വണ്‍പ്ലസുമായുള്ള ഈ പങ്കാളിത്തം ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്. അടുത്ത കുറച്ച് മാസങ്ങളില്‍, ഞങ്ങളുടെ ഉപയോക്താക്കള്‍ക്ക് മികച്ചതും മെച്ചപ്പെടുത്തിയതുമായ ഗെയിമിംഗ്, സ്ട്രീമിംഗ്, 5ജി യുടെ മികച്ച ഉപയോഗ അനുഭവം എന്നിവ അനുഭവപ്പെടുമെന്ന് ജിയോ വക്താവ് പറഞ്ഞു.

Related Articles

Back to top button