IdukkiKeralaLatest

10,000 കോടിയുടെ പാക്കേജ് ഇടുക്കിക്ക്

“Manju”

ഇടുക്കി: പതിനായിരം കോടി രൂപയുടെ പാക്കേജ് ഇടുക്കി ജില്ലക്കായി പ്രഖ്യാപിക്കാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.മുഖ്യമന്ത്രി അടുത്ത ദിവസം കട്ടപ്പനയില്‍ എത്തി പുതിയ പാക്കേജ് പ്രഖ്യാപിക്കും. എന്നാല്‍ ഇതിനെത്തൊരെ രൂക്ഷവിമര്‍ശനവുമായി യുഡിഎഫ് രംഗത്തെത്തി.

പ്രഖ്യാപനം വെറും നാടകമാണെന്നും, തെരഞ്ഞെടുപ്പ് അടുക്കാറായപ്പോള്‍ ഉള്ള പ്രഖ്യാപനമാണെന്നും യുഡിഎഫ് ആരോപിച്ചു. 2019 ലെ ബജറ്റിന് ശേഷം പ്രളയത്തില്‍ തകര്‍ന്ന ഇടുക്കിക്ക് 5,000 കോടി രൂപയുടെ പാക്കേജ് ആണ് സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചത്. എന്നാല്‍ ഇതുവരെ ഒന്നും നടപ്പായിട്ടില്ല. പിന്നീട് 2020 ലെ ബജറ്റില്‍ ആയിരം കോടിയുടെ പ്രായോഗിക പാക്കേജ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതും കോവിഡ് മഹാമാരിയില്‍ മുങ്ങുകയും ചെയ്തു. രണ്ട് തവണ പ്രഖ്യാപനങ്ങള്‍ മാത്രം നടന്നതോടെ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ആണ് ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് നാളെ കട്ടപ്പനയില്‍ 10,000 കോടിയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. നാളെ ഇടുക്കിയില്‍ വഞ്ചനാദിനം ആചരിക്കുമെന്നും യുഡിഎഫ് അറിയിച്ചു

Related Articles

Back to top button