IndiaLatest

ജമ്മു കശ്മീര്‍ പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചു

“Manju”

സിന്ധുമോള്‍ ആര്‍

പുല്‍വാമ: കൊറോണയുടെ മറവില്‍ ജമ്മു കശ്മീര്‍ താഴ്വരയില്‍ വീണ്ടും ഭീകരരുടെ കടന്നുകയറ്റം. ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് ഭീകരരെ വധിച്ചു.

പുല്‍വാമയിലെ ബുന്ദ്സൂ പ്രദേശത്ത് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനിടെയാണ് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

അപ്രതീക്ഷിതമായി ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നഷ്ടമാവുകയായിരുന്നു. സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരില്‍ നിന്നും രണ്ട് എകെ 47 തോക്കുകള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതേസമയം പ്രദേശത്ത് ആക്രമണം ഇനിയും തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ മൂന്നോളം ഭീകരരെ സുരക്ഷാ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Back to top button