IndiaLatestTech

പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു

“Manju”

ഷൈലേഷ്കുമാർ കൻമനം

ന്യൂഡല്‍ഹി∙ ലഡാക്കില്‍ ചൈന വീണ്ടും പ്രകോപനം സൃഷ്ടിച്ചതിനു പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് മൊബൈല്‍ ഗെയിമായ പബ്ജി ഉള്‍പ്പെടെ നിരോധിച്ചതെന്ന് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം അറിയിച്ചു.

യഥാർത്ഥത്തിൽ പബ്ജി ഒരു ചൈനീസ് ഗയിം അല്ലെങ്കിലും ഗെയിമിൻ്റെ മൊബൈൽ പതിപ്പ് ഉടമസ്ഥാവകാശം ടെസെൻ്റ് ഗെയിംസ് എന്ന ചൈനീസ് കമ്പനിക്കാണ്. ദക്ഷിണ കൊറിയയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനിയാണിത് . സോൾ എന്ന സ്ഥലത്താണ് ഈ പബ്ജി കോർപ്പറേഷൻ്റെ ആസ്ഥാനം.
ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ മൊബൈൽ ആപ്പായി മാറിയ പബ്ജി 2020 ലെ ഏറ്റവും തുക ഗ്രോസ് ചെയ്ത ഗെയിമുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ടെൻസെൻ്റിന് ഈ ഒരൊറ്റ ഗെയിം കഴിഞ്ഞ മാസത്തിൽ മാത്രം നേടിക്കൊടുത്തത് 1700 രൂപയിൽപരം രൂപയുടെ വരുമാനമാണ്.
ടിക് ടോക് നിരോധനം സമ്മാനിച്ച നിരാശ പബ്ജി നിരോധനത്തിലും കളിക്കാർക്കനുഭവപ്പെടുമെന്നാണ് ഇപ്പോഴത്തെ പൊതുസംസാരം.

Related Articles

Back to top button