IndiaInternational

ജോൺസൺ ആന്റ് ജോൺസൺസ് വാക്‌സിന് അനുമതി നൽകി അമേരിക്ക

“Manju”

ന്യൂഡൽഹി : കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ വേഗത്തിലാക്കി അമേരിക്ക. ഇതിന്റെ ഭാഗമായി ഒരു വാക്‌സിന് കൂടി അമേരിക്കൻ ഭരണകൂടം അംഗീകാരം നൽകി. ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ വാക്‌സിന്റെ ഉപയോഗത്തിനാണ് പുതുതായി അനുമതി നൽകിയത്.

ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒറ്റത്തവണയുള്ള ഉപയോഗത്തിനാണ് വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്. മറ്റ് വാക്‌സിനുകളെ അപേക്ഷിച്ച് ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഒറ്റത്തവണ ഉപയോഗിച്ചാൽ തന്നെ മികച്ച ഫലം തരുമെന്നാണ് കമ്പനിയുടെ അവകാശ വാദം. ജോൺസൺ ആന്റ് ജോൺസൺ വാക്‌സിൻ ഉൾപ്പെടെ മൂന്ന് വാക്‌സിനുകളുടെ ഉപയോഗത്തിനാണ് ഇതുവരെ അമേരിക്കയിൽ അനുമതി ലഭിച്ചിരിക്കുന്നത്.

ഇതുവരെ 5,10,000 പേർക്കാണ് രാജ്യത്ത് കൊറോണയെ തുടർന്ന് ജീവൻ നഷ്ടമായിരിക്കുന്നത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് മൂന്നാമത്തെ വാക്‌സിന് അമേരിക്ക അനുമതി നൽകിയത്. അനുമതി ലഭിച്ച സാഹചര്യത്തിൽ രാജ്യത്ത് ഉടനെ കുത്തിവെയ്പ്പ് ആരംഭിക്കാനാണ് കമ്പനിയുടെ നീക്കം. തിങ്കളാഴ്ച മുതൽ രാജ്യത്ത് വാക്‌സിൻ ഡോസുകൾ എത്തിയ്ക്കും. യൂറോപ്പിൽ വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിനായി ജോൺസൺ ആന്റ് ജോൺസൺ കമ്പനി ലോകാരോഗ്യ സംഘടനയിൽ നിന്നും അനുമതി തേടിയിട്ടുണ്ട്.

Related Articles

Back to top button