IndiaKeralaLatest

ട്രാഫിക് നിയമം ലംഘിച്ച് ദുൽഖറിന്റെ നീല പോർഷെ കാർ!

“Manju”

Malayalam News - ദുൽഖർ സൽമാന്‍റെ കാർ ട്രാഫിക് നിയമം തെറ്റിച്ചു; റിവേഴ്സ്  പോകാൻ നിർദേശിച്ച് പൊലീസ്; വൈറൽ വീഡിയോ | Dulquer Salmans car violates traffic  rules Police instructed ...
ദുൽഖറിന്റെ നീല പോർഷെ കാർ ട്രാഫിക് നിയമം ലംഘിച്ചെത്തുന്ന വീഡിയോയാണ് വൈറലാകുന്നത്. ഇൻസ്റ്റാഗ്രാമിൽ മുഹമ്മദ് ജസീൽ എന്ന ഉപയോക്താവാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. TN . 6 W 369 എന്ന നമ്പരിലുള്ള ദുൽഖറിന്‍റെ നീല പോർഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്. തിരുവനന്തപുരം ഭാഗത്തേക്കുള്ള യാത്രയിൽ ആലപ്പുഴ ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്താണ് ദുൽഖറിന്‍റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച് എത്തിയത്.
വൺവേ മാറി, തെറ്റായ ട്രാക്കിലൂടെ എത്തിയ കാർ ട്രാഫിക് ഐലൻഡിന് മുന്നിൽ പാർക്ക് ചെയ്ത നിലയിലാണ് വീഡിയോയിൽ കാണുന്നത്.
ട്രാഫിക് സിഗ്നൽ തെളിയുമ്പോൾ കാർ മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവിടേക്ക് എത്തുന്നതും, തെറ്റായ ദിശയിൽ കയറി വന്ന കാർ പിന്നിലേക്ക് എടുക്കാൻ നിർദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഉടൻ തന്നെ പോർഷെ കാർ അതിവേഗം റിവേഴ്സ് പോകുന്നുണ്ട്. ഒടുവിൽ ഡിവൈഡർ അവസാനിക്കുന്ന സ്ഥലത്തു നിന്ന് ശരിയായ ട്രാക്കിലേക്ക് കയറുകയും അതിവേഗം മുന്നോട്ടു ഓടിച്ചു പോകുകയും ചെയ്യുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച യുവാക്കൾ കാറിന്‍റെ പിന്നാലെ വെച്ചുപിടിക്കുന്നുണ്ട്. ഒരു തവണ പോർഷെ കാറിനെ ഓവർടേക്ക് ചെയ്തെങ്കിലും, പിന്നീട് കാർ കുതിച്ചു പായുന്നതാണ് വീഡിയോയിലുള്ളത്.

Related Articles

Back to top button