IndiaKeralaLatest

രാഷ്​ട്രീയത്തില്‍ നിന്ന്​ മാറുന്ന തീരുമാനത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ശശികലയോട് ആവശ്യപ്പെട്ടു. ടി.ടി.വി ദിനകരന്‍

“Manju”

ശശികലയെ പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചു; എന്നാൽ അവർ ഉറച്ചുനിന്നു -ടി.ടി.വി  ദിനകരൻ | Tried best to persuade Sasikala out of "stepping aside", says  nephew TTV Dhinakaran | Madhyamam
ചെന്നൈ: രാഷ്​ട്രീയത്തില്‍ നിന്ന്​ മാറിനില്‍ക്കാനുള്ള തീരുമാനത്തില്‍ നിന്ന് വി.കെ. ശശികലയെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചതായി അനന്തരവനും അമ്മ മക്കള്‍ മുന്നേറ്റ കഴകം സ്ഥാപകനുമായ ടി.ടി.വി ദിനകരന്‍. തീരുമാനത്തില്‍ നിന്ന് പിന്മാറാന്‍ ശശികലയോട് താന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അവര്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നുവെന്നും ദിനകരന്‍ വ്യക്തമാക്കി.
ബുധനാഴ്ച​ രാത്രിയാണ് രാഷ്​ട്രീയത്തില്‍ നിന്ന്​ പൂര്‍ണമായും മാറിനില്‍ക്കുന്നുവെന്ന പ്രസ്​താവന അന്തരിച്ച ജയലളിതയുടെ സഹായി ശശികല പുറപ്പെടുവിച്ചത്. ശശികലയുടെ തീരുമാനം തമിഴക രാഷ്​ട്രീയ കേന്ദ്രങ്ങളില്‍ വലിയ ഞെട്ടലാണുണ്ടാക്കിയത്.
ജയലളിതയുടെ സല്‍ഭരണം ഉണ്ടാവാന്‍ പ്രാര്‍ഥിക്കുന്നു. പദവിക്കും അധികാരത്തിനും വേണ്ടി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ സ്​നേഹമുള്ള പ്രവര്‍ത്തകരോടും തമിഴക ജനതയോ​ടും തനിക്കുള്ള കടപ്പാട്​ രേഖപ്പെടുത്തുന്നു. ജയലളിത ജീവിച്ചിരിക്കെ അവരുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി സഹോദരിയായി നിലകൊണ്ടു. ജയലളിതയുടെ ഭരണം തുടരാന്‍ മുഴുവന്‍ പ്രവര്‍ത്തകരും ഒരുമയോടെ പ്രവര്‍ത്തിക്കണം. ​പൊതുശത്രുവായ ഡി.എം.കെയെ ഭരണത്തില്‍നിന്ന്​ അകറ്റിനിര്‍ത്തണമെന്നും ശശികല അഭ്യര്‍ഥിച്ചിരുന്നു.

Related Articles

Back to top button