Latest

നാലാം ടെസ്റ്റ്: ഇംഗ്ലണ്ടിന് നാലു വിക്കറ്റ് നഷ്ടം

“Manju”

അഹമ്മദാബാദ്: നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നാലുവിക്കറ്റ് നഷ്ടമായി. ഒടുവില്‍ പുറത്തായത് ജോണി ബെയര്‍‌സ്റ്റോയാണ്. 28 റണ്‍സെടുത്ത ബെയര്‍‌സ്റ്റോയെ മുഹമ്മദ് സിറാജാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. ബെയര്‍‌സ്റ്റോ പുറത്താകുമ്പോള്‍ ഇംഗ്ലണ്ട് 78 ന് നാല് എന്ന നിലയിലാണ്.

നേരത്തെ ഡൊമിനിക് സിബ്ലി (2), സാക് ക്രൗളി (9), ക്യാപ്റ്റന്‍ ജോ റൂട്ട് (5) എന്നിവരാണ് പുറത്തായത്. ഓപ്പണര്‍മാരെ അക്‌സര്‍ പട്ടേലാണ് പുറത്താക്കിയത്. റൂട്ടിനെ സിറാജ് വിക്കറ്റിന് മുന്നില്‍ കുടുക്കി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Related Articles

Back to top button