KeralaLatest

കോവിഡ് 19 ; മാസ്‌ക് ശരിയായി ധരിച്ചില്ലെങ്കില്‍ പിഴ മുന്നറിയിപ്പുമായി ഇന്ത്യ റെയില്‍വേ

“Manju”

തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയില്‍ മാസ്‌ക് ശരിയായി ധരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പിഴ ഈടാക്കുമെന്നും ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ ശരിയായ രീതിയില്‍ മസ്‌ക് ധരിക്കുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി.

വെയ്റ്റിംഗ് ലിസ്റ്റിലുളള യാത്രക്കാരെ സ്റ്റേഷനുള്ളിലേക്ക് കടത്തി വിടില്ല. ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും കൂട്ടം കൂടി നില്‍ക്കുന്നത് അനുവദിക്കില്ല. തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളില്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നല്‍കിയിരുന്നില്ല, അത് തുടരും. മെമുവില്‍ തിരക്ക് കുറയക്കാന്‍ ടിക്കറ്റ് വിതരണത്തില്‍ നിയന്ത്രണ ഏര്‍പ്പെടുത്തും. തിരക്ക് കുറയ്ക്കാന്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കും. ജീവനക്കാര്‍ക്കുള്ള വാക്‌സിന്‍ വിതരണം പുരോഗമിക്കുകയാണ്. 45 വയസിന് മേല്‍ പ്രായമുള്ള ജീവനക്കാര്‍ക്കെല്ലാം വാക്‌സിന്‍ വിതരണം 72 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും റെയില്‍വേ അറിയിച്ചു.

Related Articles

Back to top button