KeralaThiruvananthapuram

ഫ്‌ലാറ്റ് തട്ടിപ്പ് കേസ്: ഫ്‌ലാറ്റ് നിർമ്മാതാവ് ഹീരാ ബാബുവും മകനും അറസ്റ്റിൽ

“Manju”

തിരുവനന്തപുരം: ഫ്‌ലാറ്റ് തട്ടിപ്പ് കേസിൽ ഫ്‌ലാറ്റ് നിർമ്മാതാവ് ഹീരാ ബാബുവിനേയും മകനേയും സിബിഐ അറസ്റ്റ് ചെയ്തു. ബാങ്കിനെ കബളിപ്പിച്ച് 12 കോടി രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എസ്ബിഐ റീജിയണൽ മാനേജരാണ് പരാതി നൽകിയത്.

നേരത്തെ മറ്റൊരു ഫ്ലാറ്റ് തട്ടിപ്പ് കേസിലും ഹീരാബാബുവിനെ അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉൾപ്പെടെയുള്ളവരുടെ ഫ്‌ലാറ്റ് ഇവർ അറിയാതെ കവടിയാറിലുള്ള എസ്ബിഐ ശാഖയിൽ 65 ലക്ഷം രൂപയ്ക്ക് പണയംവച്ചെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

ഇരുവരെയും മാർച്ച് 15 വരെ സി.ബി ഐ കസ്റ്റഡിയിൽ വിട്ടു. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ഫ്‌ലാറ്റ് ഉടമകൾക്ക് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.

Related Articles

Back to top button