InternationalLatest

ലോകത്തിലെ ഏറ്റവും വലിയ വിമാനം റഷ്യന്‍ സേന നശിപ്പിച്ചതായി വിദേശകാര്യമന്ത്രി

“Manju”

അധിനിവേശത്തിന്റെ നാലാം ദിവസം യുക്രൈന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനം കിയവില്‍ റഷ്യന്‍ സൈന്യം നശിപ്പിച്ചതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വ്യക്തമാക്കി. യുക്രേനിയന്‍ ഭാഷയില്‍ ‘സ്വപ്നം’ എന്ന് അര്‍ഥമുള്ള AN-225 ‘Mriya’ എന്ന വിമാനമാണ് നശിപ്പിച്ചത്. യുക്രേനിയന്‍ എയറോനോട്ടിക്സ് കമ്പനിയായ അന്റനോവ് നിര്‍മ്മിച്ചതാണ് ഈ വിമാനം. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കാര്‍ഗോ വിമാനമെന്ന പേരിലും ഖ്യാതി നേടിയിരുന്നു. റഷ്യന്‍ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് കിയവിന് പുറത്തുള്ള ഹോസ്‌റ്റോമെല്‍ എയര്‍പോര്‍ട്ടില്‍ മ്രിയ കത്തിക്കരിഞ്ഞതായാണ് റിപ്പോര്‍ട്ട്.

”ലോകത്തിലെ ഏറ്റവും വലിയ വിമാനമായ ‘മ്രിയ’ റഷ്യന്‍ നിവാസികള്‍ കൈവിനടുത്തുള്ള ഒരു എയര്‍ഫീല്‍ഡില്‍ നശിപ്പിച്ചു. ഞങ്ങള്‍ വിമാനം പുനര്‍നിര്‍മ്മിക്കും. ശക്തവും സ്വതന്ത്രവും ജനാധിപത്യപരവുമായ യുക്രൈന്‍ എന്ന സ്വപ്നം ഞങ്ങള്‍ നിറവേറ്റും,” യുക്രൈന്‍ അവരുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് ട്വിറ്ററില്‍ കുറിച്ചു.

Related Articles

Back to top button