IndiaLatest

രാജ്യത്ത് കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപ സഹായം

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപ സഹായം നല്‍കുന്ന പദ്ധതിയ്ക്ക് ആരംഭം. പദ്ധതി ഓഗസ്റ്റ് 9 ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഡിയോ കോണ്‍ഫറണ്‍സിലൂടെ ഉദ്ഘാടനം ചെയ്യും. പ്രധാന്‍ മന്ത്രി കിസാന്‍ പദ്ധതി വഴി രാജ്യത്തെ 8.5 കോടി കൃഷിക്കാര്‍ക്ക് നല്കുന്ന 17,000 കോടി രൂപയുടെ ആറാം ഗഡു വിതരണവും, അദ്ദേഹം തദവസരത്തില്‍ നിര്‍വഹിക്കും. കേന്ദ്ര കൃഷി കര്‍ഷക ക്ഷേമ മന്ത്രി നരേന്ദ്രസിംങ് തോമര്‍ തദവസരത്തില്‍ സന്നിഹിതനായിരിക്കും.

ഒരു ലക്ഷം കോടി രൂപയുടെ കാര്‍ഷിക അടിസ്ഥാന നിധിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അനുമതി നല്കിയിരുന്നു. ശീതീകരണ സംഭരണികള്‍, സംഭരണ കേന്ദ്രങ്ങള്‍, സംസ്‌കരണ ഘടകങ്ങള്‍ തുടങ്ങി സാമൂഹികാടിസ്ഥാനത്തിലുള്ള കാര്‍ഷിക ആസ്തികളും വിളവെടുപ്പാനന്തര അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ പണം സഹായകരമാകും. കൃഷിക്കാരുടെ ഉത്പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കുന്നതിനും ഇത് വഴി സാധ്യമാകും. വിളവെടുക്കുന്ന ഉത്പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും, സൂക്ഷിച്ചു വയ്ക്കുന്നതിനും, നല്ല വില വരുമ്പോള്‍ വില്‍ക്കുന്നതിനും, ഉത്പ്പന്ന നഷ്ടം ഒഴിവാക്കുന്നതിനും , സംസ്‌കരണവും മൂല്യ വര്‍ധനവും വിപുലീകരിക്കുന്നതിനും ഇത് ഉപകരിക്കും.

വിവിധ വായ്പാ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഒരു ലക്ഷം കോടി രൂപയാണ് ഇതിന് അനുവദിക്കുക. രാജ്യത്തെ 12 പൊതു മേഖലാ ബാങ്കുകളില്‍ 11 ഉം ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പു വച്ചു കഴിഞ്ഞു. പദ്ധതി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ പ്രചരിപ്പിക്കുന്നതിനായി ഗുണഭോക്താക്കള്‍ക്ക് മൂന്നു ശതമാനം പലിശ ഇളവും, ജാമ്യ വ്യവസ്ഥയില്‍ രണ്ടു കോടി രൂപ വരെ വായ്പയും ലഭ്യമാക്കും. കൃഷിക്കാര്‍, പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍, സഹകരണ വിപണന സംഘങ്ങള്‍, കാര്‍ഷിക ഉത്പാദക സംഘങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍, സ്വാശ്രയ സംഘങ്ങള്‍, വിവിധോദ്യേശ്യ സഹകരണ സംഘങ്ങള്‍, കാര്‍ഷിക സംരംഭകര്‍, സ്റ്റാര്‍ട്ടപ്പുകള്‍, കേന്ദ്ര സംസ്ഥാന സഹായത്തോടെ പ്രവര്‍ത്തിക്കുന്ന പൊതു സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ തുടങ്ങിയവയ്ക്ക് ഈ പദ്ധതിയുടെ പ്രായോജകരാകാവുന്നതാണ്.

Related Articles

Back to top button