IndiaKeralaLatest

വയോധികയെ മര്‍ദിച്ച ഹോം നഴ്‌സ്‌ റിമാന്‍ഡില്‍

“Manju”

മാവേലിക്കര : മാവേലിക്കരയില്‍ വയോധികയെ മര്‍ദിച്ച കേസില്‍ ഹോം നഴ്‌സ്‌ റിമാന്‍ഡില്‍. 20 ദിവസങ്ങള്‍ക്കു മുന്‍പാണ് വീണു പരുക്കേറ്റു എന്നപേരില്‍ 78കാരിയായ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മയെ (78)യാണ് ഹോം നഴ്സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്ബനാല്‍ ഫിലോമിന (55) മര്‍ദിച്ചത്. പരിശോധനയില്‍ ഇവരുടെ തുടയെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇത് വീണുള്ള പരുക്കല്ലെന്നു ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചു.

തുടര്‍ന്നു വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു മര്‍ദിക്കുന്നതു കണ്ടത്. വീടിനുള്ളില്‍ മല മൂത്ര വിസര്‍ജ്ജനം നടത്തിയതിനാണ് ഹോം നഴ്‌സ്‌ മര്‍ദിച്ചത്. ഫിലോമിന കമ്ബ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.

Related Articles

Back to top button