Kerala

എൻഐഎ റെയ്ഡിൽ ഒരാൾ അറസ്റ്റിൽ

“Manju”

കൊല്ലം: ഓച്ചിറയിൽ എൻഐഎ നടത്തിയ റെയ്ഡിൽ ഒരാൾ അറസ്റ്റിൽ. ഓച്ചിറ മേമന മാറനാട്ടുവീട്ടിൽ റഷീദ്-ഹയറുന്നിസ ദമ്പതികളുടെ മകൻ സച്ചു എന്ന് വിളിക്കുന്ന ഡോ. റെയ്ഹാനെയാണ് എൻഐഎ സംഘം കസ്റ്റഡിയിലെടുത്തത്. ഇന്ന് രാവിലെയാണ് കൊച്ചി യൂണിറ്റിൽ നിന്നുള്ള എട്ട് അംഗ എൻഐഎ സംഘം മാറനാട്ടെ വീട്ടിലെത്തിയത്.

ബംഗളൂരുവിൽ ദന്തൽ ക്ലിനിക്ക് നടത്തുന്ന റെയ്ഹാൻ 9 വർഷമായി ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ബംഗളൂരുവിലെ ദന്തൽ കോളേജിൽ പഠിച്ച ഇയാൾ ബംഗളൂരു സ്വദേശിയായ സഹപാഠിയെ വിവാഹം കഴിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വന്നു പോകുന്ന ഇയാൾക്ക് ഭീകരവാദ ബന്ധമുണ്ടെന്നറിഞ്ഞത് എൻഐഎ റെയ്ഡിഡിനെ തുടർന്നാണെന്ന് നാട്ടുകാർ പറഞ്ഞു.

ഡൽഹി ഐഎസ് കേസുമായി ബന്ധപ്പെട്ടാണ് റെയ്ഹാനെ എൻഐഎ കസ്റ്റഡിയിലെടുത്തത് എന്ന വിവരമാണ് പുറത്തുവരുന്നത്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് ഉച്ചതിരിഞ്ഞ് ഏകദേശം 3 മണിയോടെയാണ് അവസാനിച്ചത്.

Related Articles

Back to top button