KeralaLatest

മെഗാ ക്യാമ്പ് കടപ്പുറം ഫിഷറിസ് ഓഫീസ് ഓഡിറ്റോറിയത്തില്‍

“Manju”

കാസര്‍കോട്:കോവിഡ് വാക്സിനേഷന്‍ മെഗാ ക്യാമ്പ് കസബ കടപ്പുറം ഫീഷറിസ് ഓഫീസ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ചു. മാര്‍ച് 22 വരെയാണ് ക്യാമ്ബ് . ഒരു ദിവസം 1000 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, മറ്റുരോഗങ്ങള്‍ ബാധിച്ച 45 വയസ് കഴിഞ്ഞര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്. രോഗങ്ങള്‍ ബാധിച്ചവര്‍ കോ- മോര്‍ബിഡിറ്റി സെര്‍ടിഫികറ്റ് ഹാജരാക്കണം. രേഖകള്‍ കാണിച്ചാല്‍ വാക്സിനേഷന്‍ സ്ഥലത്ത് നിന്ന് തന്നെ സെര്‍ടിഫികറ്റ് നല്‍കും.ആരിക്കാടി പിഎച്സിയിലെ ജീവനക്കാരാണ് തിങ്കളാഴ്ച വാക്സിനേഷന്‍ നടത്തിയത്. കുമ്ബള, മധൂര്‍, ചെങ്കള, മൊഗ്രാല്‍ പുത്തൂര്‍ പി എച് സികളിലെ ജീവനക്കാര്‍ അടുത്ത ദിവസങ്ങളില്‍ വാക്സിനേഷന്‍ നല്‍കും.

Related Articles

Back to top button