IndiaLatest

ഭീകര സംഘടനയിൽ ചേരാൻ വീട് വിട്ടു; കുട്ടികളെ തിരികെ എത്തിച്ച് സേന

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകര സംഘടനയിൽ ചേരാൻ പോയ ആൺ കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി സുരക്ഷാ സേന. ബുദ്ഗാം സ്വദേശികളായ രണ്ട് കുട്ടികളെയാണ് ഭീകര സംഘടനയിൽ ചേരുന്നതിൽ നിന്നും പിൻതിരിപ്പിച്ച് മാതാപിതാക്കളെ ഏൽപ്പിച്ചത്. കഴിഞ്ഞ ഞായറാഴ്ച മുതൽ കുട്ടികളെ കാണാനില്ലായിരുന്നു.

ഭീകര സംഘടനയിൽ ചേരുന്നതിന് വേണ്ടിയാണ് കുട്ടികൾ വീട് വിട്ടത്. ഇവരെ കാണാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭീകര സംഘടനയിൽ ചേരാൻ പോയതായി വ്യക്തമായത്.

സാമൂഹ്യമാദ്ധ്യമം ഉപയോക്താക്കളായ ഇരുവരും ഇതുവഴിയാണ് ഭീകര സംഘടനയിൽ ചേരുന്നതിനെക്കുറിച്ച് മനസ്സിലാക്കിയത്. തുടർന്ന് വീട് വിടുകയായിരുന്നു. പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിനൊടുവിൽ അവന്തിപ്പോരയിലെ ത്രാലിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. കൗൺസിലിംഗിന് ശേഷമാണ് സ്‌റ്റേഷനിൽ എത്തിയ മാതാപിതാക്കൾക്കൊപ്പം കുട്ടികളെ പറഞ്ഞയച്ചത്.

Related Articles

Back to top button