IndiaLatest

മഹാരാഷ്​ട്രയിലെ ഫാക്​ടറിയില്‍ സ്​ഫോടനം; അഞ്ചുമരണം

“Manju”

മുംബൈ: മഹാരാഷ്​ട്രയിലെ കെമിക്കല്‍ ഫാക്​ടറിയിലുണ്ടായ സ്​ഫോടനത്തില്‍ അഞ്ചുമരണം. രത്​നഗിരിയിലെ വ്യവസായ ​മേഖലയിലെ ഗാര്‍ദ കെമിക്കല്‍സിലാണ്​ അപകടമുണ്ടായത്​. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റവരെ മുംബൈയിലേക്ക്​ മാറ്റി. ഫാക്​ടറിക്കകത്ത്​ കുടുങ്ങികിടന്ന അമ്പതോ​ളം പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു. ബോയ്​ലര്‍ പൊട്ടിത്തെറിച്ചതാണ്​ അപകട കാരണമെന്നാണ്​ പ്രാഥമിക നിഗമനം.

Related Articles

Back to top button