IndiaLatest

ബ്ലേയ്​ഡ്​ ഉപയോഗിച്ച്‌​ സിസേറിയന്‍; അമ്മയും കുഞ്ഞും മരിച്ചു

“Manju”

ശ്രീജ.എസ്‌

ലഖ്​നൌ: ഷേവിങ്​ ബ്ലേയ്​ഡ്​ ഉപയോഗിച്ച്‌​ സിസേറിയന്‍ നടത്തിയതിനെ തുടര്‍ന്ന്​ ഉത്തര്‍പ്രദേശില്‍ അമ്മയും കുഞ്ഞും മരിച്ചു. എട്ടാംക്ലാസില്‍ പഠനം നിര്‍ത്തിയ വ്യാജ ഡോക്​ടറുടെ ചികിത്സാ പരീക്ഷണമാണ് ദാരുണ സംഭവത്തിലേക്ക് വഴിതെളിയിച്ചത്. സുല്‍ത്താന്‍പുര്‍ ജില്ലയിലെ സായ്​നി ഗ്രാമത്തില്‍ മാ ശാരദ ആശുപത്രിയിലാണ്​ സംഭവം. 33കാരിയായ പൂനവും അവരുടെ നവജാത ശിശുവുമാണ്​ മരിച്ചത്​.

ചികിത്സ പിഴവിനെ തുടര്‍ന്ന്​ ഭാര്യയും കുഞ്ഞും മരിച്ചുവെന്ന ഭര്‍ത്താവ്​ രാജാറാമിന്റെ പരാതിയെ തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ്​ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്​. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ​രാജേന്ദ്ര ശുക്ല ക്ലിനിക്കില്‍ ജോലിചെയ്​തുവരികയായിരുന്നു. യുവതിയെ പ്രസവ വേദനയുമായി ആശുപത്രിയി​ലെത്തിച്ചപ്പോള്‍ ഷേവിങ്​ ബ്ലേയ്​ഡ്​ ഉപയോഗിച്ച്‌​ ഓപ്പറേഷന്‍ നടത്തി. ശിശു ജനിച്ച്‌​ മിനിട്ടുകള്‍ക്കകം മരിച്ചു.

ഓപ്പറേഷന്‍ കഴിഞ്ഞതോടെ ആ​രോഗ്യനില മോശമായതിനെ തുടര്‍ന്ന്​ യുവതിയെ ജില്ല ആശുപത്രിയിലേക്ക്​ മാറ്റിയെങ്കിലും അവിടെവെച്ച്‌​ മരിക്കുകയായിരുന്നു. രക്തം വാര്‍ന്നാണ്​ യുവതിയുടെ മരണം. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ ഇരുവരെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. അന്വേഷണത്തില്‍ ക്ലിനിക്കിന്​ രജിസ്​ട്രേഷന്‍ ഇല്ലെന്ന്​ ക​ണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button