LatestThiruvananthapuram

കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണ വിപണികളുടെ ഉദ്ഘാടനം നാളെ

“Manju”

തിരുവനന്തപുരം: സഹകരണവകുപ്പിന്റെ കണ്‍സ്യൂമര്‍ഫെഡ് മുഖേന ആരംഭിക്കുന്ന ഓണം സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. 11ന് ഉച്ചക്ക് 12.30ന് സ്റ്റാറ്റിയൂവില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ-രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിക്കും. ഗതാഗതമന്ത്രി ആന്‍റണി രാജു മുഖ്യാതിഥിയായിരിക്കും.

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആദ്യവില്‍പന നിര്‍വഹിക്കും. സഹകരണ സംഘങ്ങളുടെ നേതൃത്വത്തില്‍ 2000 വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.

Related Articles

Back to top button