KeralaThiruvananthapuram

‘പോരാളി ഷാജി’ ക്കെതിരേ വി.എം. സുധീരന്റെ പരാതി

“Manju”

തിരുവനന്തപുരം : ‘ പോരാളി ഷാജി‘ എന്ന ഫേസ്ബുക്ക് പേജിനെതിരെ കോൺഗ്രസ് നേതാവ് വി.എം. സുധീരന്റെ പരാതി . ശബരിമല വിഷയത്തിൽ തന്റെ ചിത്രം വെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിക്കുന്നതിനെതിരേയാണ് സംസ്ഥാന പോലീസ് മേധാവിക്കും , മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയത്

എടതിരിഞ്ഞി വായനശാല ചർച്ചാവേദി, പോരാളി ഷാജി എന്നീ ഫേസ്ബുക്ക് പേജുകളിൽ തന്റെ പേരിൽ അപകീർത്തികരമായ പ്രസ്താവനകളാണ് പ്രചരിപ്പിക്കുന്നതെന്ന് സുധീരൻ പരാതിയിൽ പറയുന്നു. ഇത് വാർത്തയായി നൽകിയ ഓൺലൈൻ മാദ്ധ്യമത്തിനെതിരേയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

സുധീരന്റെ പ്രസ്താവനകൾ എന്നുപറഞ്ഞാണ് ഇവ പ്രചരിപ്പിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥമല്ലെന്നും ഇത്തരത്തിലൊരു പ്രസ്താവന താൻ നടത്തിയിട്ടില്ലെന്നും സുധീരന്റെ പരാതിയിൽ പറയുന്നു.

വാസ്തവവിരുദ്ധമായ ഈ പോസ്റ്റുകൾ നീക്കംചെയ്യണമെന്നും ഉത്തരവാദികൾക്കെതിരേ കർശനനടപടി സ്വീകരിക്കണമെന്നും സുധീരൻ പരാതിയിൽ ആവശ്യപ്പെടുന്നു. അതേസമയം പരാതി അന്വേഷിക്കാൻ ഡിജിപി.ക്ക് നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു.

Related Articles

Back to top button