KeralaLatest

മഞ്ചേശ്വരത്ത് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മന്ത്രി

“Manju”

ഉപ്പള: മഞ്ചേശ്വരത്ത് ഇടത് മുന്നണിയുടെ പ്രചാരണത്തിന് ആവേശം പകര്‍ന്ന് മന്ത്രി ഇപി ജയരാജന്‍ എത്തി. വിവിധ കുടുംബയോഗങ്ങളില്‍ പങ്കെടുത്തു. വ്യാപാരികള്‍, വ്യവസായികള്‍, പൗര പ്രമുഖര്‍, യുവജന നേതാക്കള്‍ തുടങ്ങിയ പ്രമുഖരെയും കണ്ടു. ഉപ്പള ഹിദായത്ത്‌ നഗറില്‍ നടന്ന യുവജന സംഗമത്തിലും മഞ്ചേശ്വരം ഹൊസബെട്ടു, വോര്‍ക്കാടി തവിട്‌ഗോളി, മീഞ്ച ചിഗുരുപദെ, എന്‍മകജെ കാട്ടുകുക്കെ, കുദ്രടുക്ക, ബെദ്രംപള്ള എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും മന്ത്രി പങ്കെടുത്തു. തങ്ങള്‍ ജയിപ്പിച്ച്‌ വിട്ട എംഎല്‍എ തട്ടിപ്പ്‌ കേസില്‍ പ്രതിയായി ജയിലില്‍ കിടന്നിട്ടും വീണ്ടും വോട്‌ ചോദിച്ച്‌ വരാന്‍ നാണമില്ലേയെന്ന്‌ മന്ത്രി ഇ പി ജയരാജന്‍ ചോദിച്ചു. കുടുംബയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ജീവിതം അവസാനിപ്പിച്ച്‌ മടങ്ങിയവരുടെയും ജോലിയില്‍ നിന്ന്‌ വിരമിച്ചവരുടേയും ജീവിത സമ്പാദ്യമാണ്‌ തട്ടിയെടുത്തത്‌. ഇതിന്‌ വോടര്‍മാര്‍ മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button