KeralaLatest

ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര ജേ​താ​ക്ക​ളെ അ​ഭി​ന​ന്ദി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

“Manju”

തി​രു​വ​ന​ന്ത​പു​രം: ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം നേ​ടു​ക വ​ഴി മ​ല​യാ​ള​ത്തി​ന്റെ യ​ശ​സ്സ് വാ​നോ​ളം ഉ​യ​ര്‍​ത്തി​യ ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​ഭി​ന​ന്ദി​ച്ചു. പ്രി​യ​ദ​ര്‍​ശ​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ങ്ങി​യ “​മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലിന്റെ സിം​ഹം’, ന​വാ​ഗ​ത സം​വി​ധാ​യ​ക​ന്‍ മാ​ത്തു​ക്കു​ട്ടി സേ​വ്യ​റി​ന്റെ “​ഹെ​ല​ന്‍’ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യാ​ള സി​നി​മ 2019ലെ ​ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ല്‍ മി​ന്നും തി​ള​ക്കം സ്വ​ന്ത​മാ​ക്കി​യ​ത്.

മി​ക​ച്ച മ​ല​യാ​ള ചി​ത്ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത രാ​ഹു​ല്‍ റി​ജി നാ​യ​രു​ടെ “​ക​ള്ള​നോ​ട്ടം’ അ​ട​ക്കം 11 പ്ര​ധാ​ന പു​ര​സ്കാ​ര​ങ്ങ​ള്‍ മ​ല​യാ​ള സി​നി​മ​യ്ക്കു ല​ഭി​ച്ചു. സ​ജി​ന്‍ ബാ​ബു​വിന്റെ ബി​രി​യാ​ണി’ പ്ര​ത്യേ​ക പ​രാ​മ​ര്‍​ശ​ത്തി​ന് അ​ര്‍​ഹ​രാ​യി. പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്ത “മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്റെ സിം​ഹം’ ക​ഥാ​വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച സി​നി​മ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ള്‍ മി​ക​ച്ച വ​സ്ത്രാ​ല​ങ്കാ​ര​ത്തി​നു​ള്ള പു​ര​സ്കാ​രം ഈ ​സി​നി​മ​യി​ലെ സു​ജി​ത് സു​ധാ​ക​ര​നെ​യും വി. ​സാ​യി​യെ​യും തേ​ടി​യെ​ത്തി.

Related Articles

Back to top button