IndiaLatest

അദ്ധ്യാപനത്തില്‍ ഭാവനാപരമായ സമീപനം : സൗജന്യ സെമിനാര്‍

“Manju”

കോഴിക്കോട് : സൗജന്യ ഓണ്‍ലൈന്‍ സെമിനാര്‍ നടത്തുന്നു. “അദ്ധ്യാപനത്തില്‍ ഭാവന പരമായ സമീപനം” എന്ന വിഷയത്തിനാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
ഒരു നല്ല അദ്ധ്യാപക – വിദ്യാര്‍ത്ഥി ബന്ധം ദൃഢമാവുന്നത് നല്ല ആശയ വിനിമയത്തിലൂടെയും നല്ല അദ്ധ്യാപനത്തിലൂടെയുമാണ് ഇതിനെ കുറിച്ചൊരു സെമിനാര്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉപകാരപ്രദമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. നവംബര്‍ 27 ന് ഉച്ചക്ക് 3 മണി മുതല്‍ 4.30 മണി വരെയാണ് സെമിനാര്‍.
സൂം മീറ്റിലാണ് സെമിനാര്‍ നടക്കുക.വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്ബര്‍ +91 9497314789 ഷക്കീല വഹാബ് (സംഘാടക ). വെബ്സൈറ്റ് www.ncdconline.org.

Related Articles

Back to top button