IndiaLatest

പോസ്‌റ്റോഫീസ് നിക്ഷേപത്തില്‍ ചില മാറ്റങ്ങള്‍

“Manju”

പോസ്‌റ്റോഫീസ് നിക്ഷേപവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. ഇത് സംബന്ധിച്ച വിജ്ഞാപനവും ധനവകുപ്പ് പുറത്തിറക്കിയിരുന്നു. പോസ്‌റ്റോഫീസ് സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധപ്പെട്ടാണ് പ്രധാനമാറ്റങ്ങള്‍. പോസ്‌റ്റോഫീസില്‍ ജോയിന്റ് സേവിംഗ്‌സ് അക്കൗണ്ടില്‍ ഉള്‍പ്പെടുത്താവുന്ന അംഗങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരുത്തി. മുമ്പ് രണ്ടായിരുന്നത് നിലവില്‍ മൂന്നായാണ് ഉയര്‍ത്തിയത്. നിലവില്‍ ജോയിന്റ് അംഗങ്ങളുടെ എണ്ണം മൂന്നാണ്.

പണം പിൻവലിക്കുന്നതിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അക്കൗണ്ടില്‍ നിന്നും അന്‍പത് രൂപയില്‍ കൂടുതല്‍ പണം നേരിട്ടെത്തി പിൻവലിക്കുന്നതിനായി ഫോം മൂന്നാണ് ഉപയോഗിക്കേണ്ടത്. പാസ്ബുക്ക് ഹാജരാക്കി മാത്രമേ പണം പിൻവലിക്കുന്നതിനുള്ള അപേക്ഷ ഫോം നല്‍കാനാകൂ. മുമ്പ് ഫോം രണ്ടായിരുന്നു ഇതിനായി ഉപയോഗിച്ചിരുന്നത്. പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ട് സ്‌കീമിലാണ് ദേദഗതി പ്രാബല്യത്തില്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമേ ചെക്ക് ഉപയോഗിച്ചോ ഇലക്‌ട്രോണിക് മാര്‍ഗത്തിലൂടെയോ നിശ്ചിത പരിധിക്ക് മുകളിലുള്ള പണം പിൻവലിക്കലും നടത്താനാകും.

സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപങ്ങള്‍ക്ക് നിലവില്‍ നാല് ശതമാനം പലിശ നിരക്കാണ് നല്‍കുന്നത്. വര്‍ഷാവസാനം ഈ തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതായിരിക്കും. ഓരോ മാസവും പത്താം തീയതി മുതല്‍ അവസാന ദിവസങ്ങള്‍ വരെയുള്ള തുക കണക്കാക്കിയാണ് പലിശ നിരക്ക് നല്‍കുക. വര്‍ഷാവസാനം മാത്രമാകും തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക. അക്കൗണ്ട് ഉടമ മരണപ്പെടുകയാണെങ്കില്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിന് മുമ്പുള്ള മാസാവസാനം അക്കൗണ്ടില്‍ ഉണ്ടായിരുന്ന തുക കണക്കാക്കിയാകും പലിശ നല്‍കുന്നത്.

 

Related Articles

Back to top button