KeralaLatestThiruvananthapuram

പാരിതോഷികം വേണ്ട, ഇനി നല്‍കിയേ പറ്റൂ എന്നാണെങ്കില്‍ എല്‍ഡിഎഫിന് ഒരു വോട്ട്- പങ്കന്‍ അണ്ണന്‍

“Manju”

 

തിരുവനന്തപുരം: വഴിയരികില്‍ നിന്ന് കളഞ്ഞുകിട്ടിയ പേഴ്‌സും പണവും ഉടമയ്ക്ക് തിരിച്ചുനല്‍കിയ വയോധികന്‍, അതിന് പാരിതോഷികം ചോദിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊരു വോട്ട്. പങ്കന്‍ അണ്ണന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ചുമട്ടു തൊഴിലാളിയും പത്ര ഏജന്റുമായ പങ്കജാക്ഷനാണ് വ്യത്യസ്തമായ പാരിതോഷികം ചോദിച്ചതിലൂടെ സോഷ്യല്‍മീഡിയ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞദിവസം പത്രം ഇടാനായി പോകുമ്പോള്‍ തിരുവനന്തപുരം എസ്യുടി ആശുപത്രിക്ക് സമീപത്ത് നിന്നാണ് പങ്കജാക്ഷന് ബാഗ് ലഭിച്ചത്. തുറന്ന് നോക്കിയപ്പോള്‍ അതിനുള്ളില്‍ പതിനായിരം രൂപയിലധികം.

ഉടന്‍ തന്നെ ബാഗിലെ കാര്‍ഡില്‍ നിന്നും കിട്ടിയ നമ്പറില്‍ വിളിച്ച് ഉടമയായ സ്ത്രീയെ വിവരം അറിയിച്ചു. തുടര്‍ന്ന് ബാഗ് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. അവര്‍ ഉടന്‍ തന്നെ സ്റ്റേഷനിലെത്തി ബാഗ് കൈപ്പറ്റി. മകന് ഫീസ് അടക്കാന്‍ മാറ്റിവച്ച തുകയായിരുന്നു അവര്‍ക്ക് പങ്കജാക്ഷനിലൂടെ തിരികെ ലഭിച്ചത്.

ബാഗ് തിരികെ ലഭിച്ച സന്തോഷത്തില്‍ ചെറിയ ഒരു പാരിതോഷികം നല്‍കാന്‍ ഉടമ തയ്യാറായെങ്കിലും പങ്കജാക്ഷന്‍ സ്വീകരിച്ചില്ല. പകരം പറഞ്ഞത് ഇങ്ങനെ: ”ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. എനിക്ക് പാരിതോഷികം വേണ്ട. ഇനി നല്‍കിയേ പറ്റൂ എന്നാണെങ്കില്‍ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ വികെ പ്രശാന്തിന് ഒരു വോട്ട് ചെയ്താല്‍ മതി.”

പങ്കജാക്ഷന്റെ ഈ വാക്കുകള്‍ സോഷ്യല്‍മീഡിയയിലെ ഇടതുപ്രൊഫൈലുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.

Related Articles

Back to top button