India

ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീണു

“Manju”

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ വിമാനം തകർന്ന് വീണു. മൂന്ന് പൈലറ്റുമാർക്ക് പരിക്കേറ്റു. ഭോപ്പാലിലാണ് സംഭവം. രാജാ ഭോജ് വിമാനത്താവളത്തിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനമാണ് അപകടത്തിൽ പെട്ടത്.

വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീഴുകയായിരുന്നു. ഗാന്ധി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വയലിലേയ്ക്കാണ് വിമാനം വീണത്. തുടർന്ന് പരിക്കേറ്റ പൈലറ്റുമാരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button