IndiaKeralaLatest

വേനല്‍ കടുക്കുന്നതോടെ കൃഷിയില്‍ വലിയ നഷ്ട്ടം

“Manju”

സംസഥാനത്ത് വേനല്‍ കൂടുന്നതോടെ കൃഷിയില്‍ വലിയ നഷ്ട്ടങ്ങള്‍ ആണ് ഉണ്ടാകുന്നത്. ഇടുക്കിയില്‍ ഏലം കൃഷി വേനല്‍ കടുത്തതിനാല്‍ കരിഞ്ഞുണങ്ങുകയാണ്. ഉടുമ്ബന്‍ചോലയില്‍ ഹെക്ടര്‍ കണക്കിന് തോട്ടമാണ് വേനല്‍ ചൂട് കാരണം നശിച്ചത്.

ആദ്യം നശിക്കുന്നത് ഏലത്തിന്റെ ഇലകളാണ് തുടര്‍ന്ന് ചിമ്ബ്, ശരം എന്നിവയിലേക്കും ബാധിക്കുകയും അവസാനം ചെടി പൂര്‍ണമായി നശിക്കുകയും ചെയ്യുന്നു. നെടുങ്കണ്ടം, ഉടുമ്ബന്‍ചോല, രാജാക്കാട്, പാമ്പാടുംപാറ തുടങ്ങിയ മേഖലകളില്‍ ഉള്ളവര്‍ക്കാണ് വലിയ നാശം ഉണ്ടായിരിക്കുന്നത്. ചൂട് കൂടിയതോടെ വിളവെടുക്കുവാന്‍ പാകമായ ഏലക്കായും നശിക്കുകയാണ്. വിലയിടിവില്‍ നട്ടം തിരിഞ്ഞിരിക്കുന്ന കര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ് ഇത്.

Related Articles

Back to top button