KeralaLatest

പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് വീണ്ടും കേരളത്തിലെത്തും

“Manju”

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഏപ്രില്‍ മൂന്നിന് വീണ്ടും കേരളത്തിലെത്തും. നേമത്തും കഴക്കൂട്ടത്തും റോഡ് ഷോയില്‍ പങ്കെടുക്കും. കോണ്‍ഗ്രസ്സ് നേതാവും നേമത്തെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ. മുരളീധരനുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പ്രിയങ്കയുടെ തീരുമാനം. പ്രിയങ്ക നേമത്ത് പ്രചരണത്തിന് എത്തിയില്ലെങ്കില്‍ അത് മറ്റ് വ്യാഖ്യാനങ്ങള്‍ക്ക് ഇട നല്‍കുമെന്ന് മുരളീധരന്‍ മാധ്യമങ്ങളോടു പറഞ്ഞു.

ശ്രീപെരുമ്പത്തൂരിലെ പ്രചരണം കഴിഞ്ഞ് മൂന്നാം തിയതി ഏഴുമണിക്ക് പ്രിയങ്ക കേരളത്തിലെത്തും. ശേഷം രണ്ട് മണ്ഡലങ്ങളില്‍നേമത്തും കഴക്കൂട്ടത്തും റോഡ് ഷോ നടത്താമെന്ന് പ്രിയങ്ക അറിയിച്ചതായും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. റോഡ് ഷോ പ്രത്യേക സാഹചര്യത്തിലാണ് നടക്കാതെ പോയത്. ഇത്രയും വൈകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബി.ജെ.പിയുടെ ഏക സീറ്റാണല്ലോ നേമം. ആ നിലയ്ക്ക് പ്രിയങ്കയുടെ റോഡ് ഷോ നേമത്ത് നടന്നില്ലെങ്കില്‍ അതിന് മറ്റുചില വ്യാഖ്യാനങ്ങളുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button