KeralaLatest

ഉത്പാദനം കൂടി; സവാള വില കുറഞ്ഞു

“Manju”

തിരുവനന്തപുരം: മഹാരാഷ്ട്രയില്‍ നിന്നും സവാള വന്‍തോതില്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങിയതോടെ വില കുറഞ്ഞു. രണ്ടാഴ്ചയായി സവാളയുടെ ഹോള്‍സെയില്‍ വില 20 രൂപയായി താഴ്ന്നു. 25 രൂപയാണ് റീട്ടേയില്‍ വില. കഴിഞ്ഞ ഒക്ടോബറില്‍ കിലോഗ്രാമിന് 100 രൂപ വരെയായിരുന്നു സവാളയുടെ വില. ചെറിയ ഉള്ളിയുടെ വിലയിലും കാര്യമായ കുറവുണ്ട്. കിലോയ്ക്ക് 52 രൂപ. വില വര്‍ദ്ധന ഉണ്ടായപ്പോള്‍ നാഫെഡില്‍ നിന്നും നേരിട്ട് സവാള കൊണ്ടുവന്നാണ് സംസ്ഥാന സര്‍ക്കാര്‍ വില പിടിച്ചുനിറുത്തിയിരുന്നത്. റാബി സീസണിലെ വിളവ് വില്പനയ്ക്കെത്തിയതോടെയാണ് വില കുറയാന്‍ കാരണമായത്. പൂനെയില്‍ നിന്നു മാത്രം പ്രതിദിനം 100 ടണ്‍ സവാള എത്തുന്നുണ്ട്. അടുത്ത സീസണിലെ വിളവ് എത്തുന്നതിനും സമയമായി. രണ്ടാഴ്ചമുന്‍പ് വരെ 30-35 രൂപവരെയായിരുന്ന സവാള വില ഇനിയും കുറയാന്‍ സാദ്ധ്യതയുണ്ടെന്നാണ് ചാലയിലെ വ്യാപാരികള്‍ പറയുന്നത്.

Related Articles

Back to top button