IndiaLatest

ഇരിങ്ങാലക്കുടയില്‍ മദ്യം കഴിച്ച്‌ മരിച്ചവര്‍ ഫോര്‍മാലിന്‍ ഒഴിച്ച്‌ കുടിച്ചവര്‍

“Manju”

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ മദ്യം കഴിച്ച്‌ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ കണ്ടെത്തലുമായി പൊലീസ്.
ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ നിശാന്ത് (43), പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി ബിജു (42) എന്നിവരാണ് മരിച്ചത്.
ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്നാണ് മരണമെന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. ഇരുവരുടെയും ആന്തരിക അവയവങ്ങള്‍ വെന്തനിലയിലായിരുന്നു. കോഴിക്കട ഉടമയാണ് നിശാന്ത്. കോഴി മാലിന്യത്തിന്റെ ദുര്‍ഗന്ധം പോകാന്‍ ഫോര്‍മാലിന്‍ ഉപയോഗിക്കാറുണ്ടെന്ന് ജീവനക്കാര്‍ പൊലീസിനോട് പറഞ്ഞു.
കുടിവെള്ള കുപ്പിയിലാണ് ഫോര്‍മാലിന്‍ സൂക്ഷിച്ചിരുന്നത്. മദ്യം കഴിക്കാന്‍ ഒഴിച്ച വെള്ളത്തിന് പകരം തെറ്റി ഫോര്‍മാലിന്‍ ഒഴിച്ചിരിക്കാനാണ് സാധ്യതയെന്നാണ് പൊലീസ് നിഗമനം. മരുന്നു കടയില്‍ നിന്ന് വാങ്ങിയതാണ് ഫോര്‍മാലിനെന്ന് പൊലീസിന് സൂചന കിട്ടി.
അപായപ്പെടുത്താന്‍ മനഃപൂര്‍വം ആരെങ്കിലും നല്‍കിയതാകാനുള്ള സാധ്യതയില്ലെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. പ്രത്യേക സംഘത്തിന്റെ അന്വേഷണം തുടരുകയാണ്.

Related Articles

Back to top button