KeralaLatestThiruvananthapuram

കോവിഡ് പ്രതിരോധ പ്രവർത്തനം; ശാന്തിഗിരി ശാന്തി മഹിമ പ്രവർത്തകർക്ക് ആദരവ് നല്‍കി

“Manju”

തിരുവനന്തപുരം: ശാന്തിഗിരി ശാന്തിമഹിമയുടെ നേതൃത്വത്തില്‍ യാതൊരു പ്രതിഫലേച്ഛയും കൂടാതെ ഒറ്റപ്പെട്ട വരും വേദനിക്കുന്ന വരും രോഗപീഡയാൽ വിഷമിക്കുന്ന വരുമായവർക്ക് സാന്ത്വനം നൽകണം എന്ന ലക്ഷ്യത്തോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രവർത്തിച്ച ശാന്തി മഹിമാ പ്രവർത്തകർക്ക് ആദരവ് നൽകി . ശാന്തിഗിരി ആശ്രമം മാർക്കറ്റിംഗ് ഡിപ്പാർട്ട്മെന്റ് ഇൻചാർജ്ജ് സ്വാമി ഗുരുസവിത് ജ്ഞാനതപസ്വിയുടെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ ശാന്തിഗിരി ആശ്രമം അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ പ്രമോദ് എം പി സീനിയർ മാനേജർ തിരുവനന്തപുരം ഏരിയ ഓഫീസ് ( റൂറൽ) ജ്യോതിനാഥ് കെ പി എന്നിവർ സംസാരിച്ചു. ഡോ. അർജുൻ പി മോഹൻദാസ്, ഗുരുനന്മ പി, ഗുരുദത്ത് ബി എസ്, വന്ദൻ പി, ധർമ്മജൻ വി, അരുൺകുമാർ, സൽ പ്രിയൻ ബി എസ്, മുക്തൻ ആർ, അജിത് കുമാർ കെ എസ്, മനു കെ എസ് എന്നിവർ പങ്കെടുത്ത പരിപാടിയില്‍ പ്രവർത്തകർക്ക് ഉപഹാരങ്ങളും നൽകി.

Related Articles

Back to top button