International

മ്യാൻമറിൽ പ്രതിഷേധം അമർച്ച ചെയ്യാൻ സൈനിക ഭരണകൂടം

“Manju”

നേപ്യഡോ : മ്യാൻമറിൽ ജനജീവിതം ദുസ്സഹമാക്കി സൈനിക ഭരണകൂടം.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. സൈനിക അട്ടിമറിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഭരണകൂടത്തിന്റെ നടപടി.

ഇന്നലെ അർദ്ധരാത്രിയോടെയാണ് സേവനങ്ങൾ നിർത്തലാക്കിയത്. പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിന്റെ ഭാഗമായാണ് നടപടി. ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമേ ഇന്റർനെറ്റ് ലഭ്യമാകൂവെന്ന് ഭരണകൂടം അറിയിച്ചു. സൈനിക ഭരണത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർചേർന്ന് ട്വിറ്ററിൽ പുതിയ ക്യാമ്പെയ്ൻ ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ 46 ദിവസങ്ങളായി മ്യൻമർ സൈനിക ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. സൈനിക ആക്രമണത്തിൽ ഇതുവരെ 543 പേരാണ് കൊല്ലപ്പെട്ടത്.

Related Articles

Back to top button