IndiaKeralaLatest

ഹരിയാനയിലെ ഗുരുഗ്രാമില്‍ വന്‍ തീപിടിത്തം

“Manju”

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിലെ നാഥുപുര്‍ ഗ്രാമത്തില്‍ വന്‍ തീപിടുത്തം . 700 ഓളം കുടിലുകള്‍ കത്തിനശിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത് . അതേസമയം ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​ അപകട കാരണം. അഞ്ചു മണിക്കൂര്‍ കൊണ്ടാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​. സംഭവത്തെ തുടര്‍ന്ന് 700 കുടിലുകളില്‍ 500 എണ്ണം പൂര്‍ണമായും കത്തിനശിച്ചു. തീപടര്‍ന്നതോടെ അഗ്​നിശമന സേനാംഗങ്ങള്‍ താമസക്കാരെ ഒഴിപ്പിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.ആര്‍ക്കും പരിക്കേറ്റി​ട്ടില്ലെന്നാണ്​ വിവരം.

Related Articles

Back to top button